മഴക്കാറ്റിൻ താളം

മഴക്കാറ്റിൻ താളം

മഴക്കാറ്റ് പാടുന്ന ലയത്തിൽ,  
ഇലകൾ മൃദുവായി ചലിക്കുന്നു.  
തുള്ളികൾ ഒരുമിച്ച് ചേരുമ്പോൾ,  
മധുരമാർന്നൊരു സ്വരം പിറക്കുന്നു.  

തണുത്ത സ്പർശം തഴുകി കടന്നാൽ,  
മനം ശാന്തിയിൽ ഒഴുകുന്നു.  
വീഥികൾ നനഞ്ഞ് തിളങ്ങുമ്പോൾ,  
വെളിച്ചം ചുറ്റും നൃത്തം ചെയ്യും.  

ഇരുവിന്റെ മേളനം കൂടിയപ്പോൾ,  
പ്രകൃതി ഗീതമാകുന്നു.  
ഈ ലയത്തിന്റെ മാധുര്യത്തിൽ,  
ജീവിതം മൃദുവായി വിരിയുന്നു.

ജീ ആർ കവിയൂർ 
19 04 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത