ചിദംബര നാഥനെ
ചിദംബര നാഥനെ
ചിദംബര നാഥനെ ചിന്മയനെ
ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ
ചന്ദ്ര കലാധരനെ ചാരു രൂപനെ
ഓം ...നമഃ ശിവായ
ശിവായ നമഃ ഓം
ചിദംബര നാഥനെ ചിന്മയനെ
ചിത്തിൽ നിത്യം വിളങ്ങിടേണമേ
ചിന്തകളിൽ നീ തരും സത്യ ശോഭയാൽ
ചിരം ഉള്ളം തെളിഞ്ഞിടേണമേ
ചിദംബര നാഥനെ ചിന്മയനെ
ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ
ചന്ദ്ര കലാധരനെ ചാരു രൂപനെ
ഓം ...നമഃ ശിവായ
ശിവായ നമഃ ഓം
ആനന്ദ താണ്ഡവമാടിടും ഈശനെ
ആത്മാവിൻ പ്രകാശം ഉള്ളിൽ നിറ ച്ചിടേണം
അജ്ഞാനമാം ഇരുളകറ്റുവാൻ
അനഘ ജ്യോതിയായ് വന്നിടേണം
ചിദംബര നാഥനെ ചിന്മയനെ
ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ
ചന്ദ്ര കലാധരനെ ചാരു രൂപനെ
ഓം ...നമഃ ശിവായ
ശിവായ നമഃ ഓം
വിഭൂതി അണിഞ്ഞൊരു വിശ്വനാഥൻ
വരദാനമേകുന്ന കാരുണ്യവാൻ
കൈകൂപ്പി നിൽക്കുന്ന വേളയിൽ എന്നിൽ
കൈലാസ നാഥനായ് മാറിടേണം
ചിദംബര നാഥനെ ചിന്മയനെ
ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ
ചന്ദ്ര കലാധരനെ ചാരു രൂപനെ
ഓം ...നമഃ ശിവായ
ശിവായ നമഃ ഓം
ജീ ആർ കവിയൂർ
30 03 2026
(കാനഡ, ടൊറൻ്റോ)
Comments