തണൽമരങ്ങൾ

തണൽമരങ്ങൾ

വെയിലിൽ നീളുന്ന വഴികളിൽ തണൽ നീളുന്നു,
മരങ്ങളുടെ ചില്ലകളിൽ ശാന്തി വിരിയുന്നു.
തളർന്ന മനസ്സുകൾക്ക് ആശ്വാസമാകുന്നു,
നിഴൽപാതകൾ സ്വപ്നങ്ങളെ തഴുകുന്നു.

ഇലകളുടെ മർമ്മരം കഥകൾ പറയുന്നു,
കാറ്റിന്റെ സംഗീതം ചുറ്റും നിറയുന്നു.
വേരുകളിൽ ഉറങ്ങുന്ന കാലത്തിന്റെ ഓർമ്മകൾ,
ശാഖകളിൽ പുഞ്ചിരിയായി വിടരുന്നു.

പക്ഷികളുടെ ഗാനം പ്രഭാതത്തെ വിളിക്കുന്നു,
നിശ്ശബ്ദതയിൽ പോലും ജീവൻ തെളിയുന്നു.
തണലായ് നിൽക്കുന്ന മരങ്ങൾ പഠിപ്പിക്കുന്നു,
നൽകുന്നതിൽ തന്നെയാണ് സുഖമെന്ന്.

ജീ ആർ കവിയൂർ 
30 03 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത