കൃഷ്ണ. ഭക്തി ഗാനം

കൃഷ്ണ. ഭക്തി ഗാനം 

പല്ലവി:
പീലിതിരുമുടി ചാർത്തി നിന്നോയെൻ 
നീലമേഘക്കതിർ ശോഭയോടെ
ഗോവർദ്ധനം തൻ വിരലാൽ ഉയർത്തി
ദേവപുരിതൻ വിസ്മയമായി.

അനുപല്ലവി:
മാരി ചൊരിയും മുകിൽമാല നോക്കി
പുഞ്ചിരി തൂകി മുകുന്ദൻ നിന്നു
ആലിലക്കണ്ണന്റെ മായയിൽ അന്ന്
മഴയും തളർന്നു മൗനമായി.

ചരണം 1:
അധരത്തിൽ ഏന്തിയ മുരളിതൻ നാദം
യമുനാ തടത്തിൽ ഒഴുകി വന്നൂ
കാറ്റും കിളികളും കാതോർത്തു നിൽക്കെ
കായാമ്പൂവർണ്ണൻ കളിതുടങ്ങി.

ചരണം 2:
മയിലുകൾ പീലി വിടർത്തി നിൽക്കെ
മയിലിനോടൊപ്പം ആടിനാൻ ദേവൻ
വൃന്ദാവനത്തിലെ പുണ്യമായ് അന്ന്
ചന്തമേറുന്നൊരു രാസലീല.

ജീ ആർ കവിയൂർ 
12 04 2026

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത