सफ़र / യാത്ര (fussion gazhal)
सफ़र / യാത്ര (fussion gazhal)
ये ज़िन्दगी भी क्या है, बस एक लम्बा सफ़र,
कहीं रुकता नहीं है, ये यादों का सफ़र।
ഈ ജീവിതം ഒരു നീണ്ട യാത്ര,
എങ്ങും നിലയ്ക്കാത്ത ഓർമ്മതൻ യാത്ര.
कभी धूप मिली तेज़, कभी ठंडी छाँव मिली,
हर मोड़ पर नया है, ये अपनों का सफ़र।
ചിലപ്പോൾ വെയിലും തണലും ചേർന്ന്,
പുതുമകൾ നിറഞ്ഞൊരീ പ്രിയതൻ യാത്ര.
सफेद बालों ने लिख दी है कहानी अपनी,
चेहरे पर दिखता है, उम्र भर का सफ़र।
നരച്ച മുടികൾ കഥകൾ ചൊല്ലി,
മുഖത്തു തെളിയും ജീവിത യാത്ര.
पुरानी यादों की गठरी है साथ मेरे,
आँखों में बसता है, ख़्वाबों का सफ़र।
പഴയ ഓർമ്മകൾ കൂട്ടിനുണ്ട്,
കണ്ണിൽ നിറയും സ്വപ്ന യാത്ര.
थक कर भी जो कभी रुकता नहीं है,
वही जानता है, इस रूह का सफ़र।
തളർന്നു പോകാതെ തുടരുന്നിതാ,
ആത്മാവിൻ ആഴമേറും ഗൂഢ യാത്ര.
बाल सफेद हो गए, चेहरे पर रेखाएँ आईं,
बताती हैं ये सब, तजुर्बों का सफ़र।
നരച്ച മുടിയും ചുളിവുകളും,
അനുഭവങ്ങൾ തൻ വലിയ യാത്ര.
राहों में बिछी हैं पुरानी यादें कई,
थकता नहीं है यादों का ये सफ़र।
വഴികളിൽ പഴയ ഓർമ്മകൾ പലതുണ്ട്,
തളരാത്തതോർമ്മതൻ വലിയ യാത്ര.
अकेले चले थे मगर कारवां बन गया,
मंज़िल की तलाश में है ये सफ़र।
ഏകനായ് തുടങ്ങി ഒടുവിൽ കൂട്ടായി,
ലക്ഷ്യം തേടിയുള്ളൊരീ യാത്ര.
‘जी आर’ लिखता रहा, दिल की हर बात को,
शायरी में ही छुपा है, मेरी रूह का सफ़र।
‘ജി ആർ’ കുറിച്ചു ഹൃദയരാഗം,
കവിതയിൽ അലിയും എൻ ആത്മ യാത്ര.
जी आर कवियूर
01 04 2026
(कनाडा, टोरंटो)

Comments