തങ്കഭസ്മകുറിയണിഞ്ഞ്
തങ്കഭസ്മകുറിയണിഞ്ഞ്
തങ്കഭസ്മകുറിയണിഞ്ഞ്
തങ്കവേലും കൈയ്യിലേന്തി
തിങ്കൾക്കല ശോഭയോടെ നിൽക്കും
തങ്കമയിലേറിയവനേ മുരുകാ നീ ശരണം.
ഹരഹരോ ഹര മുരുകാ
ഹരനുടെ തിരുമകനെ
ഹനിക്കുന്നു സങ്കടങ്ങളെ
ഹരഹര മുരുകാ ശരണം
തൈപ്പൂയത്തിരുനാളിൽ പിറന്നവനേ
താരഹാരമണിഞ്ഞവനേ ശിവനു-
തിരുമകനേ.
തൊഴുതുവലംവെച്ച് വരുന്നവർക്ക്
താങ്ങും തണലായ് നിൽകുവനേ ഗുഹനേ
ഹരഹരോ ഹര മുരുകാ
ഹരനുടെ തിരുമകനെ
ഹനിക്കുന്നു സങ്കടങ്ങളെ
ഹരഹര മുരുകാ ശരണം
വള്ളീമണാളാ പഴനിവാസാ
വാഴുക വാഴുക എന്നുള്ളത്തിൽ
വന്നു നീ വന്നു വിളയാടുക വേലവനേ
വരിക നീ വരം തന്നു കാത്തു കൊള്ളുക.
ഹരഹരോ ഹര മുരുകാ
ഹരനുടെ തിരുമകനെ
ഹനിക്കുന്നു സങ്കടങ്ങളെ
ഹരഹര മുരുകാ ശരണം
ജീ ആർ കവിയൂർ
25 04 2026
( കവിയൂർ,തിരുവല്ല )

Comments