നീലകാൽസറയുടെ വിസ്മയം

നീലകാൽസറയുടെ വിസ്മയം

കടൽ കടന്നു വന്ന ചരിത്രം
കട്ടി തുണിയിൽ തീർത്ത അത്ഭുതം
കന്നുകാലികളെ മേയ്ക്കുന്ന കാബോയിമാർ
ആവേശത്തോടെ അണിഞ്ഞ കവചം.

കൽക്കരി ഖനികളിലെ തൊഴിലാളികൾക്ക്
കൂട്ടായി നിന്ന പരുക്കൻ തോഴൻ
വില കുറഞ്ഞതും ലക്ഷ്വറി രൂപവും
ഏതു നാട്ടിലും ഇതിന് പ്രിയമേറും.

അലക്കാൻ മടിയുള്ളവർക്ക് ഭാഗ്യം
എന്നോ ഒരിക്കൽ നനച്ചാൽ മതി
പഴകിയ തുണിക്കും ഇന്നോ പൊന്നും വില
പലയിടം തുന്നിയാൽ പുത്തൻ പരിഷ്കാരം.

ജാതിയോ മതമോ ഭേദമില്ലാതെ
ലോകം മൊത്തം കീഴടക്കിയ വേഷം
ഓമനപ്പേരിലൊന്ന് ജീൻസ് ആണെങ്കിലും
പഴമക്കാർ വിളിക്കും ഈ സുന്ദര പേര്.

രചന: ജി ആർ കവിയൂർ 
03-04-2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത