ഭൂമിയിലെ യാത്രകളിൽ
ഭൂമിയിലെ യാത്രകളിൽ
ഭൂമിയിലെ യാത്രകളിൽ മരണത്തെ
അകറ്റി നിർത്തുക ഭയമില്ലാതെ
മിത്രമോ ശത്രുവോ ആരെയും
ഭയക്കേണ്ടതില്ല
കേവലം കണ്ണും കാതും നൽകുക
പ്രാർത്ഥനയിൽ
അകന്നു പോകും ചിന്തകള് മരണത്തിൻ്റെ
.
വരും മരണം എവിടെ പോകാനാണ്
നിങ്ങളെ തേടി
ജീവിതത്തിൻ്റെ അടിമയാകുക
രാത്രിയുടെ ദരിദ്രതയിൽ നിന്നും മോചനം
വരും പുലരി മഞ്ഞിനായ് കാത്തിരിക്കുക
പ്രകൃതി അതിൻ്റെ പൊതു നിയമങ്ങൾ പാലിക്കും
ദൈവികത മനസ്സിലാക്കുക നിത്യം അവസാനിക്കാത്ത മരണ നൊമ്പരങ്ങളുടെ നടുവിലും
സമചിത്തതയോടെ നേരിടുക മരണത്തെ
ജീ ആർ കവിയൂർ
Comments