ഉള്ളം പൊള്ളിയല്ലോ ( ലളിത ഗാനം)
ഉള്ളം പൊള്ളിയല്ലോ
( ലളിത ഗാനം)
[ പല്ലവി ]
ആ ആ ഓ ഓ ഓഹോ
ആ ആ ആ ഓ ഓ ഓഹോ
മേടത്തിൽ ചൂടേറ്റ്
ഇടവപ്പാതി തേടി
മനമറിയാതെ മയിലിൻ
ചിറകായി മാറാൻ കൊതിച്ചു
[അനുപല്ലവി]
മിഴി ചിമ്മി നിൽക്കും
മരച്ചില്ല തന്നിൽ
ഒരു വേനൽ പക്ഷിയായി
കേഴുന്നു ഞാനും...
തഴുകുന്ന കാറ്റിൽ
കരിഞ്ഞൊരീ മണ്ണിൽ
കുളിർമഴ നൂലുകൾ
പെയ്യാൻ കൊതിച്ചു!
[ പല്ലവി ]
ആ ആ ഓ ഓ ഓഹോ
ആ ആ ആ ഓ ഓ ഓഹോ
മേടത്തിൽ ചൂടേറ്റ്
ഇടവപ്പാതി തേടി
മനമറിയാതെ മയിലിൻ
ചിറകായി മാറാൻ കൊതിച്ചു
[ ചരണം 1]
“കത്തുന്ന സൂര്യൻ
കവർന്നെടുത്തീടുമീ പച്ചപ്പെല്ലാം
നിൻ നിഴൽ തേടി...
ഇടവത്തിൻ കുളിരിലായ്
അലിയുന്ന നേരം
മനസ്സിൻ്റെ വേനലും
മായുമെന്നോർത്തു!
[ പല്ലവി ]
ആ ആ ഓ ഓ ഓഹോ
ആ ആ ആ ഓ ഓ ഓഹോ
മേടത്തിൽ ചൂടേറ്റ്
ഇടവപ്പാതി തേടി
മനമറിയാതെ മയിലിൻ
ചിറകായി മാറാൻ കൊതിച്ചു
[ചരണം 2]
വീണ്ടും ഒരു അരയന്നമായി
മഞ്ഞിൻ കുളിരിൽ മയങ്ങാൻ
ഇലയില്ലാ ചില്ലകളിൽ ഹിമപ്പൂവുകൾ
കൊഴിയുന്ന രാത്രികളിൽ കണ്ട സ്വപ്നങ്ങൾ ഇന്നും ഓർമ്മയുടെ
താളുകളിൽ തെളിയുന്നുവല്ലോ
ഇക്കരെ നിന്നാൽ അക്കരപ്പച്ചയായ്
ഉള്ളം വല്ലാതെ കൊതിച്ചുവല്ലോ
[ പല്ലവി ]
ആ ആ ഓ ഓ ഓഹോ
ആ ആ ആ ഓ ഓ ഓഹോ
മേടത്തിൽ ചൂടേറ്റ്
ഇടവപ്പാതി തേടി
മനമറിയാതെ മയിലിൻ
ചിറകായി മാറാൻ കൊതിച്ചു
ജീ ആർ കവിയൂർ
17 04 2026
(തിരുവല്ല , കവിയൂർ)
Comments