പുഴയുടെ നിശ്ശബ്ദം
പുഴയുടെ നിശ്ശബ്ദം
ഒഴുകുന്ന പുഴ നിശ്ചലമായി തോന്നും,
അകത്തൊരു കഥ നീങ്ങുന്നു ശാന്തമായി.
തീരങ്ങൾ അതിന്റെ രഹസ്യം കേൾക്കും,
വാക്കുകൾ ഇല്ലാതെ മനസ്സിലാക്കും.
കല്ലുകൾക്കിടയിൽ വഴിയൊരുക്കി,
നീരൊഴുക്ക് മുന്നോട്ട് സഞ്ചരിക്കും.
ആഴങ്ങളിൽ മറഞ്ഞൊരു ശബ്ദം,
മനസ്സിൽ മാത്രം കേൾക്കാം.
പുഴയുടെ ഈ മൗന സഞ്ചാരം,
ജീവിതത്തിന് വഴികാട്ടി നിൽക്കും.
നിശ്ശബ്ദതയുടെ ശക്തി പോലെ,
ഹൃദയം ശാന്തത തേടുന്നു.
ജീ ആർ കവിയൂർ
13 04 2026
Comments