സമയമിടുപ്പുകൾ
സമയമിടുപ്പുകൾ
നിയോഗിതമായ മിടിപ്പ്
നിദ്രയോ നിനവോ തുടിപ്പ്
നാശത്തിനും സൃഷ്ടിയുടെ
നടുവിൽ നിന്ന് കിട്ടിയതാണ്
നടന്നു തീർത്ത് നയന കാഴ്ചകൾ
നാമരൂപ ഭേദം അറിയാതെ നിന്നു
നക്ഷത്രങ്ങൾ പകർച്ച നടത്തിയത്
നിഴരൂപങ്ങൾ തേടിയലഞ്ഞു കിട്ടിയതു
നാളെയുടെ ചിന്താ ഭാരമേറെയെന്ന്
നിനക്കാതെ ഓട്ടം നടക്കാവ് തേടി
നനഞ്ഞത് മാറ്റാനാവാതെ ആശങ്കൾ
നറു നിലാവിൻ്റെ തണൽപ്പറ്റിയ സാഗരം
നിശബ്ദമായ നിമിഷങ്ങളുടെ അവസ്ഥ
നിയമങ്ങൾക്കും അതീതമായ ചലനങ്ങൾ
നിർഭാഗ്യങ്ങൾ നിന്നും പുറത്ത് വരുന്ന
നിർദ്ദേശങ്ങൾ മറികടക്കുന്ന സ്വരഗതി
ജീ ആർ കവിയൂർ
10 04 2026
(ടൊറോൻ്റോ - ഡൽഹി ഫ്ലൈറ്റിൽ)
Comments