തുടരുന്നു യാത്ര തനിയെ

തുടരുന്നു യാത്ര തനിയെ

കാലം കവർന്നൊരു പ്രായം,
പണം നൽകിടുമോ ഹൃദയം?
നേടിയതൊക്കെയും വെറുതെ,
യാത്ര തുടരുന്നു തനിയെ.

യൗവനം ലോകം വെല്ലുവിളിച്ചു,
ശക്തിയാൽ പ്രപഞ്ചം മോഹിച്ചു.
നേട്ടങ്ങൾ വെറും കാനൽജലം,
തോൽവി തിരിച്ചറിഞ്ഞ കാലം.

മണ്ണിൽ കൊഴിഞ്ഞ കിനാക്കൾ,
കണ്ണിൽ ബാക്കി നിഴലുകൾ.
വാർധക്യം മെല്ലെ വിളിക്കുന്നു,
ഭൂമി മൗനം ഭജിക്കുന്നു.

അവസാനം ശൂന്യമായ സഞ്ചി,
ഓർമ്മകൾ തുന്നിയ വഞ്ചി.
സമ്പാദ്യം മണ്ണുമാത്രം സത്യം,
ലക്ഷ്യം മരണം അവശ്യം.

ജീ ആർ കവിയൂർ 
21 04 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത