സ്മൃതിയാത്ര (ഓർമ്മകളുടെ താളം)

 സ്മൃതിയാത്ര (ഓർമ്മകളുടെ താളം)




എവിടെ നിന്നോ ഉയർന്നൊരു ശബ്ദം
മൗനത്തിന് വാത്മീക മുടച്ചു വന്നെത്തി
ഒഴിയാതെ പിന്തുടർന്നു ഓർമ്മകൾ മെല്ലെ 
കാൽനഖം വരച്ചൊരു നാണത്തെ കണ്ടേ...

ആടി ഉലഞ്ഞൊരു പനം കുലപോലുള്ള മുടിയിൽ 
നീലിഭൃംഗാദിയുടെ ഗന്ധം...
തിരയിളക്കന്നു സിരകളിൽ ദ്രുത താളം
നെഞ്ചിന്റെ ഉള്ളിൽ തുടിപ്പു പഞ്ചാരി മേളം!

മറന്നെന്നു കരുതിയ മോഹങ്ങൾ വീണ്ടും,
മനസ്സിന്റെ കോണിൽ വിളക്കായ് തെളിഞ്ഞു.
മിഴിമുന തൊടുത്തൊരു കള്ളച്ചിരിയിൽ,
മറയുന്നു ലോകം, തെളിയുന്നു നീയും.

കാലം തളർത്താത്ത കൗമാരമായി,
കാണുന്നു നിന്നെ ഞാൻ ഇന്നീ നിമിഷം.
ഇനിയൊരു യാത്രയായ് മാറുന്നു നമ്മൾ,
ഇതളടരാത്തൊരു ഓർമ്മതൻ യാത്ര.

ജി ആർ കവിയൂർ 
01-04-2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത