വിഭാതത്തിൻ പ്രാർത്ഥന
വിഭാതത്തിൻ പ്രാർത്ഥന
വർണ്ണങ്ങൾ വാരി വിതറിയ സൂര്യൻ്റെ
സ്വർണ്ണ പ്രഭയിൽ മുങ്ങിയ വിഭാതമേ
ഏഴഴക് വിതാനിക്കും നിൻ പ്രഭയാൽ
എഴുതിയ വരികളിൽ അഭിരമിക്കവേ
മനതാരിലുണരും പുതിയൊരു മോഹം
മധുരമായ് പെയ്യുന്നൊരനുഭൂതി പോൽ
കാറ്റിലലിയുന്ന കവിതതൻ ഈണം
കാലത്തിൻ താളമായ് മാറുന്നിതാ...
ഓർമ്മതൻ തിരകളിൽ ഉണർന്നു
ഒരായിരം തളിരിട്ട പ്രണയാക്ഷരങ്ങൾ
തീർക്കുന്നു ഇന്നുമീ വറ്റാത്ത മായാത്ത
വസന്തത്തിൻ കല്ലൊലിനിയിലായ്
എങ്കിലും ഭയമേറുന്നു മാനസം തന്നിൽ
അണുവിട പിഴച്ചാൽ അണയുന്ന ലോകം.
അവനവൻ തൻ വാശിയും വിവാദവും
അന്ത്യത്തിൻ കരിനിഴൽ വീഴ്ത്തുന്നുവോ?
കുഞ്ഞിക്കൈ വീശി ഊഞ്ഞാലിലാടുന്ന
നിഷ്കളങ്കമായൊരാ ചിരി മായരുതേ.
അണുവായുധത്തിൻ തീജ്വാലയിലാവാതെ
ഈ ഭൂമി ഇനിയും സ്വർഗ്ഗമായി മാറട്ടെ
ജീ ആർ കവിയൂർ
01 04 2026
(കാനഡ, ടൊറൻ്റോ)

Comments