മുരുക ഭക്തിഗാനം: "ശരണം തവ ചരണം"
മുരുക ഭക്തിഗാനം: "ശരണം തവ ചരണം"
പല്ലവി:
മുടിമുറിച്ചു മുരുകന്റെ മഹാദർശനം
മയിലിനും കുയിലിനും മാരിവില്ലിനും
മറക്കാനാവാത്ത മഹനീയ ഭാഗ്യമേ
മുരുകാ മനമുരുകി ശരണം ശരണം.
അനുപല്ലവി:
куളിച്ചു ശുദ്ധിയായ് മാലയണിഞ്ഞു
കാവടി ചിന്തിൻ ഭക്തിയിൽ ലയിച്ചു
കാൽനടയായി ശരണം വിളിച്ചു
കല്ലും മുള്ളും ചവിട്ടി വരും
കാലുകൾക്ക് ശാന്തി പകരൂ നീ
കൈതൊഴുന്നേൻ ശരണം തവ ചരണം.
ചരണം 1:
പാലഭിഷേകം ആടാൻ മുരുകാ
പാലുമായ് വരുന്നു നിൻ ചാരെ
പഞ്ചാമൃതവും ചന്ദനവും
നെഞ്ചിൽ നിറയെ നിൻ രൂപവും
ആറുമുഖാ നിൻ പുഞ്ചിരിയാൽ
ആധി വ്യാധികൾ മാറ്റിടണേ...
ചരണം 2:
കുന്നിൻ മകൾ തൻ ജന്മപുണ്യമേ
മാമലയിൽ വാഴും ഭഗവാനേ ശരണം
കുഞ്ഞുമക്കൾക്ക് തുണയേകണേ
വേൽ മുരുകാ നിൻ വേൽ തുണയാൽ
വിഘ്നങ്ങളൊന്നും വരാതെ കാക്കണേ...
അവസാന വരികൾ
പഴനിയിൽ വാഴും കതിർവേലാ...
കൈതൊഴുന്നേൻ ശരണം... ശരണം ശരണം!
ജീ ആർ കവിയൂർ
27 04 2026
( കവിയൂർ, തിരുവല്ല)

Comments