ഗൃഹാതുരത (ഗാനം)

 ഗൃഹാതുരത (ഗാനം)




പലവട്ടം നിന്നെ പിരിഞ്ഞു നഗരങ്ങൾ,  
രാജ്യങ്ങൾ താണ്ടി വന്നെങ്കിലുമിപ്പോൾ-  
നരകേറിയ ശിരസ്സും നരകയറി തുടങ്ങിയോ, മനസ്സിൽ
അറിയില്ല നിൻ സ്മരണകൾ മാത്രം.

നിന്നിലേക്ക് അടുക്കുന്തോറും നിമിഷങ്ങൾ,  
എന്നിലെ 'ഞാനെന്ന' ഭാവം ഉണർന്നുവല്ലോ.  
നാളുകളെണ്ണി മടുത്തുവല്ലോ പ്രിയനാടേ,  
"ഓലപ്പീലി ചൂടി കൈയ്യാട്ടി വിളിക്കും-  
കേരവൃക്ഷ തലപ്പുകൾ" മനം കവരുന്നു.

മഞ്ഞ് മാറിയ തണുപ്പിന്റെ തഴുകലിൽ,  
തടാകത്തിൻ ചാരെ നടന്നുവെങ്കിലും-  
ഈ മേപ്പിൾ മരങ്ങൾ തളിർക്കാൻ കാത്തുനിൽക്കെ,  
മനം കണിമഞ്ഞളും കൊന്നപ്പൂക്കളും തേടുന്നു.

കഥകളിയും തെയ്യവും തിറയും പടയണിയും,  
മനസ്സിലുണർത്തുന്നു ആ പഴയ താളങ്ങൾ.  
ഗജവീരന്മാരുടെ തിടമ്പേറ്റിയ എഴുന്നള്ളത്തും,  
പഞ്ചവാദ്യ മേളവും കുയിലിൻ നാദവും...

ഗൃഹാതുരതയാം ഓർമ്മതൻ തിരകളിൽ-  
തുടിക്കുന്നു എൻ ഉള്ളം ഇന്നു നിനക്കായ്.  
മാമല നാടേ... മലനാടേ...  
എന്റെ പ്രിയ പെറ്റമ്മയാം കേരളമേ!

ജീ ആർ കവിയൂർ 
30 03 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത