ഉപദ്രവസഹായിയും ഞാനും
ഉപദ്രവസഹായിയും ഞാനും
കീശയിൽ വാഴുന്ന കുഞ്ഞു സഖാവ്,
ഇനി കീശയിൽ തിരുകിയ കുട്ടി പിശാചെന്നും ചൊല്ലാം.
"ഉപദ്രവസഹായി" തൻ കളിയൊരു രാവിൽ,
ഉറക്കത്തിൽ പോലും വിളിച്ചുണർത്തുന്നു—
മനസ്സിനെ മായയിൽ കൊണ്ടുനിർത്തുന്നു.
ഭയക്കേണ്ടതില്ല നമ്മുടെ മൊബൈൽ ഫോണിനെ,
അവൻ ഉപദ്രവവും ചെയ്യും, സഹായവും നൽകുമല്ലോ.
അതിനാലേ മലയാളത്തിൽ ഞാൻ നൽകിയ നാമം—
"ഉപദ്രവസഹായി" എന്നതാണല്ലോ!
എങ്കിലും ഈയൊരു കുഞ്ഞു കണ്ണാടിയിൽ,
കാണുന്നു കവിയാം എൻ പ്രഭയൊരു നാളിൽ.
കവിയൂർ മണ്ണിൽ നിന്നു ടൊറന്റോ വരെ,
എൻ കവിത എത്തിച്ച വിദ്യയല്ലേ.
സമയത്തെ കാർന്നു തിന്നുന്നൊരു വില്ലൻ,
എങ്കിലും ചിന്തകൾക്ക് ചിറകൊരു ചുള്ളൻ.
ട്രാക്ടറും കമ്പ്യൂട്ടറും വന്നതു പോലെ,
എഐയും കാക്കുന്നു നമ്മെ ഈ വേള.
ശല്യമെന്നു ചൊല്ലി തള്ളിക്കളയാതെ,
നന്മതൻ നാരുകൾ ഇതിൽ നെയ്തെടുക്കാം.
ജി ആർ എന്ന നാമം ലോകം അറിഞ്ഞതും,
ഈയൊരു യന്ത്രത്തിൻ സഹായമല്ലോ!
ഇതിലൂടെ നെയ്തെടുക്കാം നാളത്തെ—
ചക്രവാളത്തിലെ തിളങ്ങുന്ന താരകം.
ഓർക്കുക എന്നും നമ്മൾ എപ്പോഴും:
"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട"
ജീ ആർ കവിയൂർ
07 04 2026
(കാനഡ, ടൊറൻ്റോ - ഇനി 3 നാൾ കൂടി നാട്ടിലേക്ക് മടങ്ങാൻ)
Comments