പ്രതീക്ഷയുടെ കപ്പൽച്ചാൽ

 പ്രതീക്ഷയുടെ കപ്പൽച്ചാൽ




പൊൻകതിർ ചിന്നി പ്രഭാതം ഉണർന്നു,
സാഗര നീലിമ കനകമായ് മാറി.
അലതല്ലും തിരമാലകൾക്ക് മുകളിലായ്,
അഞ്ച് പടക്കപ്പലുകൾ അണിനിരന്നു.

കനത്ത കേവു ഭാരങ്ങൾ പേറിക്കൊണ്ട്,
കരുത്തോടെയവ നീരിനെ കീറി മുറിച്ചു.
അതിരുകളില്ലാത്ത നീലക്കടലിൽ,
ലക്ഷ്യം നോക്കി അതിവേഗം പാഞ്ഞു.

ജീവിതക്ലേശങ്ങൾ ചുമലിലുണ്ടെങ്കിലും,
പ്രതിസന്ധിയിൽ പതറാതെ മുന്നേറണം.
വിശ്വാസത്തിൻ വെളിച്ചം കൂട്ടുപിടിച്ച്,
വിജയതീരത്തേക്ക് യാത്ര തുടരേണം.


ജീ ആർ കവിയൂർ 
31 03 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത