വിമാനത്തിലെ ആകാശദൂതികൾ
വിമാനത്തിലെ
ആകാശദൂതികൾ
കഥകളി മറന്നിരിക്കുന്നു
ആകാശ കന്യകൾ പകരം
ദൃശങ്ങൾ കാണിക്കുന്നു
വെള്ളി തിരയിലായ് മെല്ലെ
വസ്ത്ര കടയിലെ ബോമ്മകണക്കേ
കാവലായി നിൽപ്പുണ്ട് മുഖത്ത് ഒരു
ശോകമൂകമാം അന്തരംഗമറിയിക്കുന്നു
ചിരിക്കാൻ മറന്നിരിക്കുന്നു ഇപ്പൊൾ
കണ്ടിട്ട് പരിതാപം തോന്നിയല്ലോ കഷ്ടം
ഒരു ചാൺ വയറിനും അതിന് താഴെ ഉള്ള
തിരു ശേഷിപ്പുക്കലുകൾ രംഗങ്ങൾ കാണുമ്പോൾ
കാഴ്ചക്കാരാം യാത്രക്കാർ തങ്ങൾ തൻ
ക്ഷേമം പഴയത് പോലെ തന്നെയാകുമോ
എന്നു ഇവരുടെ ചിന്ത
ഇനിയൊരു കാലം വന്നീടുമോ യന്ത്രങ്ങൾ
അഥവാ നിർമ്മിത ബുദ്ധിയാൽ
ഇവരുടെ ജോലി നഷ്ടപ്പെടുമല്ലോ
എന്നോർത്ത് ചിന്താഭാരത്താൽ
പാവം ആകാശ ദൂതികൾ ഇയ്യോ
ഇനി സംസ്ക്കാരം തന്നെ മാറുമോ
ഇനി ഏയ് ആയീ യുടെ ദിനം വരുമല്ലോ
ജീ ആർ കവിയൂർ
10 04 2026
നീലാകാശത്ത് എഴുതിയത്
Comments