ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ

ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ


പല്ലവി:
കാരുണ്യക്കടലായ് പെയ്തിറങ്ങി
കരുണതൻ ഉറവയായ് വാണവനേ
കുരിശിലെ ബലിയായ് സ്വയം സമർപ്പിച്ചു
ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ.

അനുപല്ലവി:
ആഴിയും കാറ്റും അടക്കി നിന്നോൻ
അലയും തിരമാല ശാന്തമാക്കി
തളരുന്ന തോണിക്ക് തുണയായി നീ
തകരുന്ന ഹൃദയത്തിന് ആശ്വാസമായി.

ചരണം 1:
നല്ലൊരു ഇടയനായ് കൂടെ വന്ന്
ചിതറിയ ആടുകളെ ചേർത്തു നിർത്തി
പാതകൾ തെറ്റാതെ കാത്തു പരിപാലിക്കും
സ്നേഹത്തിൻ ദീപമായ് നാഥൻ വന്നു.

ചരണം 2:
വിണ്ണിലെ മാലാഖമാർ വാഴ്ത്തി പാടും
പരിശുദ്ധ നാമത്തിൻ സാന്ത്വനമേ
കണ്ണുനീർ തുടയ്ക്കും കരം നീട്ടി നീ
മണ്ണിലെ മക്കൾക്കു മോക്ഷമായി.

ജീ ആർ കവിയൂർ 
12 04 2026

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത