താളുകൾ മറിയുമ്പോൾ
താളുകൾ മറിയുമ്പോൾ
താളുകൾ മറിയുന്നു ജീവിത വഴികളിൽ
തളരാതെ നിന്നുള്ള പ്രതിരോധങ്ങൾ
താളം തെറ്റിയ നിമിഷങ്ങളുടെ ഒടുക്കം
തീരാത്ത മോഹങ്ങളുടെ നിഴലടുപ്പം
തനിയാവർത്തനമൊരുങ്ങുമ്പോൾ
തിരിച്ചറിവുകളുടെ അപാരതയിൽ
തിരപോലെ ഉയർന്നു താണു അന്തരംഗം
തൊങ്ങൽ കെട്ടിയാടണ കോലങ്ങൾ
തനിമയാർന്ന ഭാവ പ്രകടനങ്ങൾ
താൻ കോയിമയുടെ എഴുതാ പുറങ്ങൾ
താളമേളകൊഴുപ്പുകളുടെ പഥസഞ്ചലനം
താങ്ങാനാവാത്ത ആത്മ നൊമ്പരങ്ങൾ
തഴമ്പാർന്നകൈത്തണ്ടകളുടെജീവനഗാനം
തോളോടു തോൾ ചേർനിന്നുന്നൊരു സ്വാന്തനം
തിടമ്പു തെടുന്ന മനസ്സ് കാണാമല്ലോ
തികച്ചും വ്യത്യസ്ത ഭാവപ്രകടനം
ജീ ആർ കവിയൂർ
11 04 2026
(ഡൽഹി ഇനി നാലു മണിക്കൂർ മാത്രം ഫ്ലൈറ്റിൽ)
Comments