സുബർഗത്തിൽ എത്തുവാൻ
സുബർഗത്തിൽ എത്തുവാൻ
(പല്ലവി)
കരളിന്റെയുള്ളിൽ കനൽ എരിയുമ്പോൾ
കനിവിൻ കടലായി നീ വരേണം...
സുബർഗത്തിൽ എത്തുവാൻ
മുഹബ്ബത്തോന്നു കിട്ടുവാൻ
മൊഞ്ചും മൊഴിയുമുള്ളൊരു
കിസ്മത്ത് വേണം പടച്ചോനെ...
(അനുപല്ലവി)
പടവെട്ടി പിടിക്കാനോ പണക്കിഴി കൊടുക്കാനോ
പയ്യാരം പറഞ്ഞു കബളിപ്പിക്കാനോ
പൊല്ലാപ്പ് കാട്ടുവാൻ ഞങ്ങളില്ലേ...
പഴി പറഞ്ഞു കൊണ്ട് പെരുത്തൊന്നും കിട്ടുമെന്ന്
പാഴ് കിനാക്കണ്ട് പായാൻ
പറ്റില്ല ഇനിയും ഉള്ള കാലം...
(ചരണം)
പേരു വേണ്ട പെരുമ വേണ്ട പാത വക്കത്തുള്ള
പെരിയ തണൽമരമാവാനും...
പാലോളി വിതറും മിന്നാമിന്നിയാവാനും
പടച്ചവനേ നീയൊരു വഴി കാട്ടേണം...
(അന്ത്യം)
കരളിന്റെയുള്ളിൽ കനൽ എരിയുമ്പോൾ
കനിവിൻ കടലായി നീ വരേണം...
സുബർഗത്തിൽ എത്തുവാൻ
മുഹബ്ബത്തോന്നു കിട്ടുവാൻ
മൊഞ്ചും മൊഴിയുമുള്ളൊരു
കിസ്മത്ത് വേണം പടച്ചോനെ...
ജീ ആർ കവിയൂർ
02 04 2026
(കാനഡ, ടൊറൻ്റോ)

Comments