പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ
പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ
റാന്നി മുണ്ടക്കയം എരുമേലി വഴി
തഴുകി വരുന്ന പീരുമേടിൻ്റെ
കാറ്റിനുമുണ്ട് പറയുവാൻ
കൊളുന്തിൻ്റെയും ഗ്രാമ്പൂവിൻ്റെയും
ഏലത്തിൻ്റെയും ഗന്ധം നിറയുന്നു
നോവിനെ മറക്കും കാഴ്ചകൾ
ചുരങ്ങൾ ചുരത്താനൊരുങ്ങും
മാറിടം പോലെ മലകളും
യാത്രക്കാരൻ നൽകും
ആഹാര സാധനങ്ങൾക്ക്
കാത്തു നിൽക്കും വാനരകൂട്ടങ്ങൾ
മനസ്സിന് ആശ്വാസം നൽകും
തമിഴിൻ്റെ അഴകു പകർന്നു
തലയാട്ടും തെങ്ങിൻ തലപ്പുകൾ
വലലൻ്റെ വിയർപ്പിൻ്റെ വർണ്ണം
നിഴൽ പകരും ജാലക ദൃശ്യങ്ങൾ
യന്ത്ര കൈകളാൽ കൊയ്തു മെതിക്കും
നെല്ലിൻ കുമ്പാരങ്ങൾ കുളിർ പകരും
സൗഭാഗ്യത്തിന് ചാരുത നൽകുന്ന
വഴിയോര കൺ തുറക്കുന്നു ഉള്ളകം
വാക്കുകൾക്ക് വേണ്ടി അക്ഷരങ്ങൾ
തിരക്കി യാത്ര തുടരുന്നു കവി മനം
ജീ ആർ കവിയൂർ
25 04 2026
( പഴനി അടുക്കുന്നു)

Comments