ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പ
ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പൻ
അൻപോടെ നിന്നെ കുറിച്ചെഴുതാൻ
അമ്പാടി കണ്ണാ നീ വന്നു കൺമുന്നിൽ
അക്ഷര മലരുകൾ നിനക്കായ് കണ്ണാ
അർപ്പിക്കുന്നു എൻ ബാലഗോപാലാ...
അവിടുത്തെ സാമീപ്യം അറിയുന്നു ഞാൻ...
അങ്ങ് ഗുരുവായൂരും ബ്രാംപ്ടനിലും ഭക്തർ തൻ
അകതാരിൽ ഉണ്ടല്ലോ കണ്ണാ...
കണ്ണാ ഗുരുവായൂരപ്പാ കണ്ണാ...
അരികിൽ നീ വന്നു നിന്നുവോ കണ്ണാ?
അറിയുന്നു ഞാൻ നിന്നെ എൻ ഉണ്ണിയായി
അണയാത്തൊരാനന്ദം നൽകിടുവാൻ നീ
അങ്ങ് ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പാ...
അവിടുത്തെ സാമീപ്യം അറിയുന്നു ഞാൻ...
അങ്ങ് ഗുരുവായൂരും ബ്രാംപ്ടനിലും ഭക്തർ തൻ
അകതാരിൽ ഉണ്ടല്ലോ കണ്ണാ...
കണ്ണാ ഗുരുവായൂരപ്പാ കണ്ണാ...
അകതാരിൽ വല്ലാത്തൊരാഗ്രഹമുണ്ടേ
അരികിൽ വന്നു നിന്നെ കണ്ടു തൊഴാൻ
അടിയനു വീണ്ടും ഒരു ഭാഗമേകാൻ
അരുളേണമേ എന്റെ ഗുരുവായൂരപ്പാ...
കണ്ണാ ഗുരുവായൂരപ്പാ കണ്ണാ...
കണ്ണാ... കണ്ണാ...
ജീ ആർ കവിയൂർ
10 04 2026
(കാനഡ, ടൊറൻ്റോ)
Aq
Comments