വിശ്വരൂപ ദർശനം

വിശ്വരൂപ ദർശനം

(പല്ലവി)
നീലവർണ്ണാ മഹാവിഷ്ണോ തവ രൂപം
നിത്യവും എന്നുള്ളിൽ നിറയേണം
വിശ്വമയാ നിൻ കാരുണ്യമെന്നും
ഞങ്ങളിൽ നിത്യം പെയ്യേണമേ

(അനുപല്ലവി)
കാട്ടിൽ അസ്ത്രങ്ങൾക്കായി നിത്യം
അർജ്ജുനൻ തപസ്സു ചെയ്തീടുമ്പോൾ
അവിടുത്തെ പാവന രൂപം കാണുവാൻ
നവഗുഞ്ജരമായി നീ മുന്നിൽ വന്നു

(ചരണം 1)
ഭക്തൻ്റെ സങ്കടം മായിച്ചുവല്ലോ
ശംഖും ചക്രവും ഏന്തിയ കൈകൾ
ശാന്തി തരുന്നു ഈ ഉലകിൽ എന്നും
താമരപ്പൂവാൽ അനുഗ്രഹം നൽകും

(ചരണം 2)
ശ്രീഹരി തൻ പാദം ശരണം വരണം
ധർമ്മം കാക്കാൻ വില്ലേന്തിയ പാർത്ഥാ
ഭക്തിയോടെ കൈകൂപ്പി നിൽക്കാം
മോക്ഷം നൽകുക ഭഗവാനേ നാരായണാ

ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത