ശിവാനുഭൂതി

 ശിവാനുഭൂതി




മഹാദേവ മനോഹരാ,  
മഹാമായയുടെ നാഥാ,  
ഭക്തജനങ്ങളുടെ രക്ഷകനേ,  
എൻ പ്രാർത്ഥന കേൾക്കേണമേ…  

ഓം നമശ്ശിവായ…  
ഓം നമശ്ശിവായ…  

മഹിയെ സംരക്ഷിക്കാനായി,  
മാരകവിഷം പാനം ചെയ്തവനേ,  
നീലകണ്ഠ ദേവാ ദയാനിധേ,  
നിന്‍ പാദം ശരണം എനിക്കേ…  

ഓം നമശ്ശിവായ…  
ഓം നമശ്ശിവായ…  

ഗംഗാധര ശങ്കരാ,  
ചന്ദ്രശേഖര ശൂലപാണീ,  
ഭവഭയഹര മഹേശ്വരാ,  
കരുണാകടാക്ഷം തരണമേ…  

ഓം നമശ്ശിവായ…  
ഓം നമശ്ശിവായ…  

പാശുപതേ പരമേശ്വരാ,  
അനന്തകരുണാസാഗരാ,  
അനാഥരക്ഷക ദേവാ,  
അഭയം നല്കേണമേ…  

ഓം നമശ്ശിവായ…  
ഓം നമശ്ശിവായ…

ജീ ആർ കവിയൂർ 
01 04 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത