ആത്മാവിഷ്കാരം - പുലരിയിലെ ഓർമ്മകൾ

ആത്മാവിഷ്കാരം - പുലരിയിലെ ഓർമ്മകൾ

[പല്ലവി]
പുലർമഞ്ഞു പുതച്ചൊരീ പാടവരമ്പിൽ
പുതിയൊരു ഗാനമായ് മാറിയോ ഞാൻ...
മൗനത്തിൻ താളത്തിൽ പ്രകൃതി തൻ ഈണമായ്
ആത്മാവിഷ്കാരത്തിൻ കവിതയായോ?

[അനുപല്ലവി]
കവിളിൽ തഴുകുന്ന തണുത്തൊരു കാറ്റും
കതിരണി പാടത്തിൻ ഇളം പച്ചപ്പും...
ഓർമ്മതൻ തീരത്ത് മഞ്ഞു പൂക്കളായ്
വീണ്ടും വിരിയുന്ന സ്വപ്നങ്ങളോ?

[ചരണം 1]
അന്നീ വരമ്പിലൂടെ ഓടി നടന്നതും
കടത്തു കയറി പള്ളിക്കൂടത്തിൽ പോയതും
ഇന്നിൻ്റെ തലമുറക്കറിയുമോ ഈവക
ദുരിതങ്ങൾ ഒക്കെ കഷ്ട നഷ്ടങ്ങൾ അകന്നു പാലവും വാഹനങ്ങളുടെ പെരുക്കവും

[ചരണം 2]
യൗവനമെന്ന വനത്തിൽ കാട്ടിയ
കൈകലാശങ്ങളും കണ്ണുകൾ തമ്മിൽ
കഥപറഞ്ഞു പച്ചിലപ്പടർപ്പിൽ ഹൃദയത്തിൽ ഒളിച്ചിരുന്നാ കാലത്തിൻ്റെ ഊഷ്മളത
മനസ്സിൻ്റെ താളുകളിൽ തിരതല്ലുന്നു!

[ചരണം 3]
ഇന്നലെ പെയ്തൊരാ മഴയേറ്റുണർന്നൊരീ
മണ്ണിൻ്റെ ഗന്ധമായ് ബാല്യകൗമാര്യങ്ങൾ മൊഴിയുന്നു നരകയറാ മനസ്സുമായി ]
ചുവടുകൾ ഓരോന്നും കവിതയായ് മാറുന്നു

[ചരണം 4]
ദൃശ്യങ്ങൾ ഓരോന്നും ഓർമ്മയായ് പടരുന്നു...
കൊഴിഞ്ഞു പോകുന്ന നാളുകളിൽ
ഇന്നീ പുലരിയിൽ, ഈ ശാന്ത തീരത്ത്
എൻ മനസ്സ് പ്രകൃതിയോട് കഥ പറയുന്നോ?

[പല്ലവി ]
പുലർമഞ്ഞു പുതച്ചൊരീ പാടവരമ്പിൽ
പുതിയൊരു ഗാനമായ് മാറിയോ ഞാൻ...
മൗനത്തിൻ താളത്തിൽ പ്രകൃതി തൻ ഈണമായ്
ആത്മാവിഷ്കാരത്തിൻ കവിതയായോ?

ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത