ഗാനം: നിത്യാനുരാഗം
ഗാനം: നിത്യാനുരാഗം
നീലവാനിലമ്പിളിയും
നക്ഷത്ര ചിരിയും ( ആദ്യം എഴുതിയത്
നക്ഷത്രപ്പുഞ്ചിരിയും Suno ക്ക് വേണ്ടി മാറ്റി)
നനവാർന്ന നയനങ്ങളും
നിദ്രയില്ലാതെ ഓർമ്മകളും
നിഴലുകളുടെ അകമ്പടിക്കായ്
നീറും ചിന്തകളുടെ നടുവിൽ
നഷ്ടമായൊരു വസന്തത്തിൻ
നൊമ്പരപ്പൂക്കൾ ചൂടവേ...
നറുമൊഴികൾ കേൾക്കുവാനായ്
നൽകിടുമോ വീണ്ടുമൊരുനിമിഷം?
നയനങ്ങളിൽ ഒരു സ്വപ്നമായ്
നമ്മളൊന്നായ തീരഭൂമിയിൽ...
നിറവില്ലാത്ത പാതകളിൽ കാതോർത്ത്
നിമിഷങ്ങൾ തേടി നിൽക്കവേ
നാളെയിലേക്ക് നന്മകളായ് നീളുമ്പോൾ
നിത്യാനുരാഗം മനസിൽ നിറയട്ടെ
ജീ ആർ കവിയൂർ
04 03 2026
( കാനഡ , ടൊറൻ്റോ)
Comments