രണ്ട് ലോകങ്ങൾക്കിടയിൽ
രണ്ട്
ലോകങ്ങൾക്കിടയിൽ
ഓ ഓ ഓ ഓഹോ
ആ ആ ആ ആഹാ
ഈ നരച്ച കരിങ്കല്ലിൽ ഞാനറിഞ്ഞൊരു കാലമുണ്ട്,
വേനൽ മാഞ്ഞ് സ്വർണ്ണനിറമാർന്ന ഇലകൾ പൊഴിയുമ്പോൾ...
രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു,
ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ...
ഓ ഓ ഓ ഓഹോ
ആ ആ ആ ആഹാ
സ്വാർത്ഥത നിറഞ്ഞ ഈ ലോകം നേട്ടങ്ങൾക്കായി ഓടുന്നു,
എങ്കിലും എന്റെ ഉള്ളം ശാന്തിക്കായി കേഴുന്നു.
ഈ രാത്രി ലോകം മുഴുവൻ സമാധാനത്തിനായി ദാഹിക്കുന്നു,
പ്രത്യാശ പടർത്തുന്ന ഈ വിസ്തൃതമായ ആകാശത്തിന് താഴെ.
രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു,
ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ...
ഓ ഓ ഓ ഓഹോ
ആ ആ ആ ആഹാ
വൈകാതെ ഞാൻ കേരളത്തിന്റെ തീരങ്ങളിലേക്ക് സൂര്യനെ തേടിപ്പോകും,
അപ്പോഴും ഇതേ പ്രാർത്ഥനയോടെ ഞാൻ യാത്ര തുടരും.
രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു,
ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ...
ഓ ഓ ഓ ഓഹോ
ആ ആ ആ ആഹാ
ജീ ആർ കവിയൂർ
08 04 2026
(കാനഡ, ടൊറൻ്റോ)
Comments