പെസഹാ സ്മരണകൾ ( ഭക്തി ഗാനം)

 പെസഹാ സ്മരണകൾ
 ( ഭക്തി ഗാനം)


സ്നേഹത്തിൻ പെസഹാ തിരുനാളിൽ,
നാഥാ നീ ഓർമ്മയിൽ അണയുന്നു.
അപ്പവും വീഞ്ഞും പകുത്തു നൽകി,
ജീവന്റെ അന്നമായ് നീ മാറ്റിയല്ലോ.

ശിഷ്യർ തൻ പാദങ്ങൾ കഴുകിയ നാഥാ,
എളിമതൻ പാഠം പകർന്നു നീ...
സ്നേഹിക്കണം പരസ്പരം തമ്മിലെന്നും,
പുതിയൊരു കൽപ്പനയേകി നീ...

ക്രൂശിലെ ബലിയ്ക്കായ് ഒരുങ്ങും മുൻപേ,
ഹൃദയം നുറുങ്ങി നീ പ്രാർത്ഥിച്ചു...
എന്റെയും പാപങ്ങൾ പോക്കിടുവാൻ,
ബലിയായ് തീർന്നൊരു സ്നേഹമേ...

ഗദ്സമേൻ തോട്ടത്തിൽ വിങ്ങുന്ന ഹൃദയമായ്,
പിതാവിൻ ഇഷ്ടത്തിനായ് കാത്തു നീ...
ചോരകണങ്ങളായ് മാറിയ കണ്ണുനീർ,
ലോകത്തിൻ ശാന്തിക്കായ് അർപ്പിച്ചു നീ...

തിരുവത്താഴപ്പന്തലിൽ അന്ന് നീ നൽകിയ,
തിരുശരീരവും രക്തവും ഞങ്ങളിൽ...
അന്ത്യം വരേയ്ക്കും തുണയായ് വരേണമേ,
ആത്മീയ ഭോജ്യമായ് വാഴണമേ...

ജീ ആർ കവിയൂർ 
02 04 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത