ഉണരുക ലോകമേ തളിരുകൾക്കായി

 ഉണരുക ലോകമേ തളിരുകൾക്കായി




ഈ യുദ്ധങ്ങൾ ആർക്ക് വേണ്ടി?
ഇന്ധനം എന്ന ധനത്തിനോ?
ഇടനെഞ്ച് നീറുന്നു വേദനയിൽ,
ഈറൻ അണിയുന്നു കണ്ണുകൾ.

ഞാനാണ്? നീയാണ്? ആരാണ് കേമൻ?
ഞാറ്റൊലി മുഴങ്ങുന്നു രക്തവായുവിൽ.
ഞെരിഞ്ഞു അമർന്നു ജീവൻ നിലവിളിക്കുന്നു,
ഞെട്ടറ്റു വീഴുന്നു തളിരിലകൾ.

പ്രകൃതി എല്ലാം കാണുന്നു,
പ്രതികരിക്കും — നാളെ കണ്ട് കൊൾക.
പ്രകമ്പനം കൊള്ളുന്നു ഭൂമിയാകെ,
പ്രതികാരം ഇതാരോടാണ്?!

മൗനം ഇനി മതിയാക്കൂ,
മറക്കൂ, പൊറുക്കൂ.
മനനം ചെയ്യൂ — മനുഷ്യനാകൂ.
മരണം ഏറെയായി; എഴുന്നേൽക്കൂ,
മരിക്കുന്ന കുരുന്നുകൾക്ക് വേണ്ടി ശബ്ദമാകൂ.

ഇന്ന് തന്നെ നിർത്തൂ ഈ യുദ്ധങ്ങൾ,
ഇല്ലെങ്കിൽ നാളെ ചരിത്രം നിങ്ങളെ ചോദ്യം ചെയ്യും.
ഇനി വേണ്ട ശബ്ദങ്ങൾ ഒന്നടങ്ങു 
ഈ ലോകം ഇരുകാലിയുടെ മാത്രമല്ല

കൺ തുറക്കുക ലോകമേ
നീർത്തു ഹേ യുദ്ധങ്ങൾ, മനുഷ്യാ

ജീ ആർ കവിയൂർ 
28 02 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത