നീ കവിതേ, എൻ അക്ഷര മലരുകൾ
നീ കവിതേ, എൻ അക്ഷര മലരുകൾ
നീയില്ലാ രാവുകളിൽ
എൻ്റെ വിരൽ തുമ്പിൽ
ഒരു ചെറു മിന്നാമിനുങ്ങായി
വരുന്നു എൻ പ്രണയാക്ഷരങ്ങൾ.
മൗനത്തിൻ്റെ നീണ്ട ഇടനാഴികളിൽ,
ഒരു നിഴൽ മൃദുവായി നടന്നു വരുന്നു.
മറവിയുടെ തിരകൾ തഴുകുമ്പോഴും,
ഓർമ്മകൾ വെളിച്ചമായി തെളിഞ്ഞു നിൽക്കും.
മിഴികളിൽ ഉറങ്ങാത്ത സ്വപ്നങ്ങൾ,
നിന്റെ ശബ്ദം തേടി അലയും നേരം,
മനസ്സിൻ താളത്തിൽ മെല്ലെ പിറന്നു,
ഒരു ഗാനത്തിൻ മാറ്റൊലി നിൻ പേരിൽ.
കാറ്റിൻ ചെറു ചുംബനത്തിൽ പോലും,
നിന്റെ സാന്നിധ്യം ഞാൻ അറിയുന്നു,
ഇരുളിന്റെ മടിയിൽ പോലും എനിക്ക്,
നീ തന്നെയാണെൻ നിലാവൊളി കവിതേ.
ജീ ആർ കവിയൂർ
25-03-2026
(കാനഡ, ടൊറൻ്റോ)
Comments