തന്നിലേക്ക്...
തന്നിലേക്ക്...
തേങ്ങുന്നു വീണ്ടും എന്നുള്ളം
തുടിക്കുന്നു മിഴിപ്പീലികൾ
തീ പടരുന്നു സിരകളിൽ
തേനീച്ചകൾ വട്ടമിട്ടു മൂളുന്നുവോ
തരിച്ചിരിക്കുന്ന മനസ്സിൻ്റെ
തണുപ്പിൻ തലോടലുകൾ
തുയിലാർന്ന മുകിലിൻ മാനം
തരിശായ ശിരസിൻ്റെ വേപധു
തൊങ്ങലു കെട്ടിയാടുന്നു
തഴക്കം വന്ന കർമ്മപഥം
താനെന്ന കോയിമയുടെ
തിടമ്പേറ്റുന്നു തപ്പു വിളികൾ
തിളക്കങ്ങൾക്ക് പിന്നാലെ
താമ്പ്രപത്രങ്ങൾക്കായി അലയുന്നു
തോന്നലുകൾ നയിക്കുന്ന ഉള്ളം
തെരുവിൻ്റെ ഓരങ്ങൾ തീർക്കുന്നു
തിരക്കായിരുന്നു വെട്ടി പിടിക്കാൻ
തരം പാത്ത് മെല്ലെ പതിയുന്നു
തരാത്തതൊക്കെ സ്വന്തമാക്കി
തസ്ക്കരനല്ലെങ്കിലും തിരിഞ്ഞു
തമസിൻ്റെ ഓരത്ത് തണലാർന്ന
തിരുശേഷിപ്പിനായി തേടുമ്പോൾ
താണു പറന്ന ചിറകറ്റ പക്ഷിയായ്
താഴേക്ക് നോക്കി കണ്ട വേർപാട്
ജീ ആർ കവിയൂർ
10 04 2026
( ടൊറൻ്റോ - ഡൽഹി ഫ്ലൈറ്റിൽ)
Comments