ഞാനൊരു ഗാനമായി ( സിനിമ ഗാനം)
ഞാനൊരു ഗാനമായി ( സിനിമ ഗാനം)
പല്ലവി:
ഞാനൊരു ഗാനമായി നിൻ
കാതിൽ പാടാം ഈണമോടെ
നിളതൻ ഓളങ്ങൾ പോലെ തെന്നി
പാറി നടക്കാം ഇളം കാറ്റിൽ മെല്ലെ
ഇടനെഞ്ചിൻ താളമോടെ
ഹൃദയവാതായനം തുറന്നു
കാത്തിരിപ്പൂ നിനക്കായ്
വരില്ലേ അനുരാഗ ഭാവമോടെ
അനുപല്ലവി:
നിദ്രയില്ലാ നേരത്ത്
നിറമേറിയ കനവോരത്ത്
നിലാവിൻ്റെ നീലിമയിൽ
നിഴലായി മാറിയോ നീ...
മഞ്ഞുതിരും യാമങ്ങളിൽ
നമ്മൾ ഒന്നായ് ചേർന്ന നേരം
മൂകമാം ഈ മൗനമൊഴികൾ
പാടിയോ പ്രിയേ ഗീതമായി...
ചരണം:
പൂത്തുലഞ്ഞ വാകതൻ തണലിൽ
പൂങ്കൊടി പോൽ നീ നിന്നുവോ
പീലിനീർത്തും പ്രണയവർണ്ണങ്ങൾ
കണ്ണിൽ കൗതുകം തീർത്തുവോ...
മാഞ്ഞുപോയൊരു കാലമെങ്കിലും
ഓർമ്മയിന്നും മാധുര്യം...
കാതോരമെത്തും നേർത്ത കാറ്റിൽ
നിന്റെ പുഞ്ചിരി തൂവലായ്...
ജീ ആർ കവിയൂർ
23 04 2026
( തിരുവല്ല, കവിയൂർ)
Comments