ഉദ്യോഗത്തിൽ നിന്നും വിരമിക്കും ലത ടീച്ചറിനായി
ഉദ്യോഗത്തിൽ നിന്നും വിരമിക്കും ലത ടീച്ചറിനായി
സ്നേഹത്തിൻ സന്ദേശം പകരും
സ്നേഹമയിയാം ലത ടീച്ചർ, തൻ
സരസ്വതീ സന്നിധിയാം വിദ്യാലയത്തിൽ നിന്നും
സന്തോഷത്തോടെ സാദരം വിരമിക്കുമ്പോഴും...
മനസ്സെന്നും ചുറ്റിനടക്കുന്നു ഈ
ചിത്രശലഭങ്ങൾക്കിടയിൽ, മലയാളത്തിൻ
ലാളനമേകി ഇന്നും സ്നേഹപൂർവ്വം.
അക്ഷരപ്പൂക്കൾ വിരിയും മനസ്സിൽ
അറിവിൻ തേൻകണം പകർന്നു നൽകി
മാതൃഭാഷതൻ മാധുര്യം നുകരാൻ
മാറ്റുരയ്ക്കാനാവാത്ത മാതൃകയായി.
കാണുവാനായ് ഇന്നും വരുന്നുണ്ടല്ലോ
ആ ശിഷ്യസമ്പത്തിൻ നീണ്ട നിരകൾ!
അവരൊക്കെയും ഉന്നതശ്രേണിയിൽ
വിരാജിക്കുന്നുവെന്ന അറിവാണല്ലോ പുണ്യം.
കർമ്മപഥങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ
കാത്തിരിപ്പൂ ഇനി വിശ്രമകാലം
ഓർമ്മതൻ ചെപ്പിലീ വിദ്യാലയ മുറ്റം
ഓമനിച്ചെന്നും സൂക്ഷിക്കാമല്ലോ.
അതുതന്നെയല്ലേ ഒരധ്യാപികയുടെ
ശേഷിയും ശ്രേയസ്സും കരുത്തും സംതൃപ്തിയും.
ഇനിയും ഇതുപോലെ പ്രസന്നവദനയായി
ആയുരാരോഗ്യ സൗഖ്യത്തോടെ വാഴാൻ
ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...
ജീ ആർ കവിയൂർ
19 04 2026
(തിരുവല്ല കവിയൂർ)
Comments