ഭാവിയതൻ തീരങ്ങൾ(ഒരു സമാധാന യാത്ര )
ഭാവിയതൻ തീരങ്ങൾ
(ഒരു സമാധാന യാത്ര )
പല്ലവി:
ഈ കാലത്തിൻ, യാത്രയിൽ മുന്നോട്ട്
മലകൾ തമ്മിൽ തീർക്കും സാഗര വരിയാഴം
കടലിൻ ആഴം, നീളെ
അനുപല്ലവി
ഒരുമിച്ചാൽ പോകും, നിർമ്മലം
ഭാവിയതൻ തീരങ്ങൾ തേടി
സൂര്യൻ പോലും, തുണയായി
പ്രകാശം ചൊരിയുമീ മാർഗ്ഗം
ചരണം:1
യാനങ്ങൾ നീങ്ങുന്നു, മെല്ലെ
ആകാശത്തിൻ കുടക്കീഴിൽ
കാറ്റും തിരയും ഒന്നായി
പാടിടുന്നു ഒരു ഗീതങ്ങൾ
ചരണം:2
പണത്തിൻ കിലുക്കത്താൽ
മറക്കുന്നു മനുഷ്യത്വം അവനിയിൽ
അന്വോന്യം എതിർക്കുന്നു
ജീവനുകളെ ഇല്ലായ്മ ചെയ്യുന്നു
ചരണം:3
ലക്ഷ്യം ദൂരെയെങ്കിലും
ആത്മവിശ്വാസം കൂട്ടുണ്ട്
പുതിയൊരു ലോകം ശാന്തിയും
സമാധാനവും കാണ്മാൻ
യാത്ര തുടരാം നമ്മൾക്ക് ഇനിയും
ജീ ആർ കവിയൂർ
14 04 2026
(തിരുവല്ല, കവിയൂർ)
Comments