ശൂന്യമാം ഈ മുളന്തണ്ടിൽ
ശൂന്യമാം ഈ മുളന്തണ്ടിൽ
ശൂന്യമാം ഈ മുളന്തണ്ടിൽ - നിൻ
പ്രാണവായു നിറയ്ക്കണേ...
അതിലൂടെ ഒഴുകുന്ന രാഗമായ് - എൻ
ആത്മഭാവം മാറണേ...
ഞാനെന്ന ഭാവം മറയുമ്പോൾ
നീ തന്ന നാദം ഉണരുമല്ലോ...
വിരലുകൾ മീട്ടുന്ന വിസ്മയമേ - നിൻ
വിശ്വമൊന്നാകെ നിറയുമല്ലോ...
അറിയാത്ത വഴികളിൽ തുണയേകി
അറിവായ് നീ എന്നിൽ പടരണേ...
ഇടറാതെ പാടുമീ ഗീതങ്ങളിലെന്നും
ഈശ്വര ചൈതന്യം ഉദിക്കണേ...
ശൂന്യമാം ഈ മുളന്തണ്ടിൽ - നിൻ
പ്രാണവായു നിറയ്ക്കണേ...
അതിലൂടെ ഒഴുകുന്ന രാഗമായ് - എൻ
ആത്മഭാവം മാറണേ...
ജി ആർ കവിയൂർ
29-03-2026
(കാനഡ, ടൊറൻ്റോ)

Comments