സ്വരാക്ഷര കീർത്തനം

 സ്വരാക്ഷര കീർത്തനം




അറിവിൻ അറിവേ അഖിലാണ്ഡേശ്വരനേ,
ആത്മജ്ഞാന പരാത്പരനേ ആനന്ദദായകനേ.

ഇഹലോക ജീവിത ദായകനേ,
ഇഹസംസാര ദുഃഖമകറ്റുവോനേ.

ഈശ്വരിയെ ഭജിപ്പവനേ,
ഈണങ്ങൾക്കെല്ലാം അധിപനേ.

ഉമയ്ക്കും രമയ്ക്കും പതിയേ,
ഉലക നായകനേ ഉന്നതനേ.

ഊനമറ്റികാപ്പവനെ ശിവനേ,
ഊട്ടി ഉറക്കുന്നവനേ പരനേ.

ഋഷീശ്വര ഇംഗിതമെല്ലാം നടത്തുവോനേ,
ഋതുവിനും അതീതനേ പരിപാലകനേ.

എഴുത്തിനും അപ്പുറം വിളങ്ങുന്നവനേ,
എന്നിലും എവിടെയും നിറഞ്ഞവനേ.

ഏകം ധ്യാന കീർത്തന പൊരുളായവനേ,
ഏകാന്തവാസനേ എളിമ നൽകുവോനേ.

ഐശ്വര്യ ജ്യോതിസ്വരൂപനേ,
ഐരാവതത്തെ നൽകിയവനേ.

ഒന്നും ഒന്നും ചേർന്നു ഒന്നായവനേ,
ഒന്നിനും കുറവുണ്ടാക്കാതെ കാപ്പവനേ.

ഓം എന്ന അക്ഷരത്തിൽ കുടികൊള്ളുന്നവനേ,
ഓർമ്മയിൽ നിറഞ്ഞു നിൽപ്പവനേ.

ഔവണ്ണമെന്നിൽ നിറയുവോനേ,
ഔദാര്യം നിറഞ്ഞ മനസ്സു നൽകുവോനേ.

അംബരവാസനേ അണയാതെ രക്ഷിപ്പാനേ,
അംബുജാക്ഷനേ അകതാരിൽ വസിപ്പവനേ.

അ എന്ന ഒരക്ഷരത്തിൽ നിറഞ്ഞവനേ,
അമ്മയായ് അറിവായ് വിളങ്ങുന്നവനേ.


ജി ആർ കവിയൂർ 
ടൊറൻ്റോ, കാനഡ
29 03 2026



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത