പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ
പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ
പാവനമായിതാ നിൻ താലപ്പൊലി നാൾ
നാലു കരകളും ഭക്തിയിൽ മുങ്ങി
നാഥേ നിൻ പുണ്യം പെയ്യുന്ന നേരം.
പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ
ശരണം ശരണം ശരണം
കന്യവായ് ബാലിക ചൈതന്യം പൂണ്ടു
കലമാൻ കൊമ്പിലേറി നീ വരുന്നു
മരുവുമായ് മേൽശാന്തി കൂടെ നടന്നു
മന്നിൽ മംഗളങ്ങൾ ചൊരിയുന്നിതാ.
പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ
ശരണം ശരണം ശരണം
നിറപറയും നിലവിളക്കും വഴിയോരങ്ങളിൽ
നിറഞ്ഞ ഭക്തിയാൽ ഭക്തർ ഒരുക്കി
കരാദേവാലയങ്ങൾ നീ ചുറ്റി വരുമ്പോൾ
കതിരൊളി തൂകി നീ വാണരുളുന്നു.
പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ
ശരണം ശരണം ശരണം
പാവുമ്പ ദേവിയും കൂട്ടിനു വന്നു
പാവനമാം ആ കൂടിക്കാഴ്ചാ വേള
കൊടിയേറ്റുത്സവ മേളങ്ങൾക്കായി
കോവിൽ നടയിൽ നീ എഴുന്നള്ളുന്നു.
പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ
ശരണം ശരണം ശരണം
ജീ ആർ കവിയൂർ
18 04 2026
(തിരുവല്ല, കവിയൂർ)
Comments