വൃക്ഷത്തിന്റ നോവ്

വൃക്ഷത്തിന്റ നോവ്

മണ്ണിന്റെ നെഞ്ചിൽ നിശ്ശബ്ദമായി നിൽക്കുന്ന ജീവൻ,
വേരുകളിൽ മറഞ്ഞിരിക്കുന്നു അനവധി കഥകൾ.
കാറ്റിന്റെ സ്പർശത്തിൽ വിറയുന്ന ഇലകൾ,
പറയാതെ തന്നെ വേദന തുറന്നുകാട്ടുന്നു.

വെയിലിന്റെ ചൂടിൽ ക്ഷീണിച്ച ശാഖകൾ,
മഴയുടെ തണുപ്പിൽ ആശ്വാസം തേടുന്നു.
കാലത്തിന്റെ കൈകൾ തൊട്ടുപോയ നിമിഷങ്ങൾ,
മൌനത്തിൽ പതിഞ്ഞു നിൽക്കുന്നു.

മുറിവുകൾ മറച്ചുനിൽക്കുന്ന തടി,
ജീവിതത്തിന്റെ ഭാരങ്ങൾ സഹിക്കുന്നു.
നൽകിയതെല്ലാം തിരിച്ചു ചോദിക്കാതെ,
നിഴലായി ലോകത്തെ കാക്കുന്നു.

ജീ ആർ കവിയൂർ
03 04 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത