സ്നേഹയാത്ര: മഞ്ഞും പച്ചപ്പും

സ്നേഹയാത്ര: മഞ്ഞും പച്ചപ്പും

കാനഡ തൻ മഞ്ഞും മേപ്പിൾ ഇലകളും,
സി.എൻ ടവറും ആ തടാക ഭംഗിയും.
പിസ്സ കഴിച്ചു നാം നടന്നോരീ നാടുകൾ,
ദൂരെയായ് മാറുന്നു മധുരമാം ഓർമ്മയായ്.

ആ... (ആ...)
ഓർമ്മകൾ തൻ ഭാരം ഇറക്കിവെച്ച്,
(ഇറക്കിവെച്ച്...)
കാലം മായ്ക്കാത്ത വഴികളിലൂടെ...

കേരത്തിൻ്റെ നാട്ടിലെ കുളിരും പുഴകളും,
രുചിയേറും ദോശയും ചമ്മന്തിയും.
പച്ചപ്പണിഞ്ഞൊരീ കേരള മണ്ണിലായ്,
കൈകോർത്തു നിൽക്കുന്നു രണ്ടു കുഞ്ഞുങ്ങൾ.

രണ്ടു ദേശങ്ങൾ ഒന്നായി ചേരുന്നു,
ഡെക്ഷുവും കിട്ടുവും ഒന്നായ് പുണരുന്നു.
സ്നേഹം തൻ പാലങ്ങൾ നമ്മൾ പണിയുന്നു,
മുത്തശ്ശൻ കൂട്ടിനായ് കൂടെയുണ്ട്.

ഒരുമയുടെ... (ഒരുമയുടെ...)
സ്നേഹത്തിൻ... (സ്നേഹത്തിൻ...)
പുഞ്ചിരി പൂക്കുന്ന നിമിഷങ്ങളിതാ...
(ആ... സ്നേഹത്തിൻ പുഞ്ചിരി...)
(മ്മ്മ്... മ്മ്മ്...)

ജീ ആർ കവിയൂർ 
26 03 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത