ദിമാനമായി മാറുന്നതിനുമപ്പുറം

ദിമാനമായി മാറുന്നതിനുമപ്പുറം

ദിമാനമായി മാറുന്നതിനുമപ്പുറം 
ദിനവും ചിന്തകൾക്ക് മുന്നിലറിയാതെ 
വിമാനത്തിലൂടെ സഞ്ചരിക്കുന്നു മനം
വിവർണ്ണമാർന്ന നിഴൽ ചിത്രങ്ങൾ 

ശരീരമെന്നൊരു കൂടിലൊതുങ്ങാതെ
ചിന്തകൾ തൻ ചിറകിലേറി ദൂരെ,
ദേശകാലങ്ങൾക്കതീതമായൊരു-
പ്രദേശത്തു പാറി നടപ്പൂ മനം.

തളർന്നൊരീ മെലിഞ്ഞ ദേഹത്തെ വിട്ടു-
തനിച്ചൊരു യാത്ര പോകുന്നു ജീവൻ.
ഇന്ദ്രിയാനുഭൂതികൾക്കപ്പുറം നിൽക്കും
ഇന്ദ്രജാലം പോലൊരു ശൂന്യവേള.

അറിവിനുമപ്പുറം, അറിവിൻ നിഴലായ്
അറിയാതെ നിൽക്കുന്നൊരവസ്ഥാന്തരം.
മെയ്യും മനവും ഒന്നാകുമീ വേളയിൽ
മറ്റെല്ലാം വിസ്മൃതിയായ് മാറുന്നു.

ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത