ജീവിതയാത്ര

ജീവിതയാത്ര 

ഈ മണ്ണിലെ സ്വപ്നങ്ങൾ സുന്ദരം,
ഓരോ നിമിഷവും വിലയേറിയ നേരം.
ആകാശം പോലെ വിസ്തൃതമായ ജീവൻ,
ചിറകുകൾ വീശി പറന്നുയരുന്നു നാം.

മാറുന്ന ലോകം ഒരു വലിയ മായ,
മുന്നിൽ തെളിയുന്ന നിഴലുകൾ മാത്രം.
യാത്ര തുടരുന്നു അറിഞ്ഞുകൂടാത്ത ദൂരേക്ക്,
കാറ്റിന്റെ ഗതിയിൽ നീങ്ങുന്ന മേഘങ്ങൾ.

അവസാനം എത്തുന്ന ശാന്തമായ സത്യം,
മരണം കവർന്നെടുക്കും എല്ലാ മോഹങ്ങളും.
സ്വർണ്ണ വെളിച്ചത്തിൽ അലിയുന്ന പ്രാണൻ,
ഭൂമിയിൽ അവശേഷിപ്പിക്കും ഓർമ്മതൻ ഗന്ധം.

ജീ ആർ കവിയൂർ 
26 03 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത