നനുനനുത്ത മഴ
നനുനനുത്ത മഴ
നനുനനുത്ത മഴ മണ്ണിനെ ചുംബിച്ചു
ഇലകളിൽ പച്ചിപ്പാർന്നു വിറയുന്നു
കൂരിരുട്ട് ആകാശം മൃദുവായി പിളർന്നു
തുള്ളികൾ നിശ്വാസമായി വീണുടയുന്നു
ചായ കോപ്പയിലെ ചൂട് സന്ധ്യയിലലിഞ്ഞു
വഴിയരികിലെ വിളക്ക് മിന്നിമിന്നി കത്തുന്നു
ഓർമ്മകൾ നനവോടെ ഹൃദയം തേടി
ഒറ്റപ്പെടൽ ശബ്ദമില്ലാതെ അകന്നു
ജനൽചില്ലിൽ താളമിട്ട നിമിഷങ്ങൾ
കാലം പതുക്കെ നിൽക്കുന്നതുപോലെ
മഴയോടൊപ്പം മനസ്സും ലയിച്ചു
ശാന്തത ഒരു പ്രാർത്ഥനയായി പടർന്നു
ജീ ആർ കവിയൂർ
15 12 2025
(കാനഡ , ടൊറൻ്റോ)
Comments