സംഗീതസന്ധ്യ

സംഗീതസന്ധ്യ

പാട്ടിൻ ലഹരിയിൽ മനസ്സ് മുകുതം
വായുവിൽ തണലിന്റെ സംഗീതം
ചിറകുകളുള്ള നിമിഷങ്ങൾ കേൾക്കുന്നു
ഗായകന്റെ ഹൃദയസാഗരം തുറക്കുന്നു

നിശബ്ദരാത്രി സംഗീതം കൊണ്ട് നിറയുന്നു
പൂക്കളുടെ സുഗന്ധം താളത്തിൽ ചേർന്നു
സ്നേഹമയ സംഗീതം ഹൃദയത്തോട് സംസാരിക്കുന്നു
ഓർമകളുടെ നിഴലുകൾ താളത്തിൽ പാടുന്നു

സ്വരം ഉയർന്ന് അന്തരീക്ഷം ഉത്സവമാക്കുന്നു
പ്രണയത്തിന്റെ ലഹരി പാടുന്നു
രാത്രിയുടെ നിറങ്ങൾ സംഗീതം പോലെ
പാടുന്നു ഹൃദയം ഒരു സന്ധ്യാകാല ഗാനം

ജീ ആർ കവിയൂർ 
17 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “