പ്രഭാത അനുഭൂതി ( ഗാനം )

പ്രഭാത അനുഭൂതി ( ഗാനം )

അനുഭൂതി പൂക്കുന്നുവല്ലോ  
ഉള്ളകം ആകെയെ തുടികൊട്ടി പാടുന്നു  
ആ ആ ആ ആ ആ  
ആ ആ ആ ആ ആ  

സൂര്യാംശു പതിക്കും  
ഓരോ പുൽക്കോടിയിലും  
തിളങ്ങും പ്രതിഫലങ്ങളായിരം  
മനസിലെവിടയോ ഉണർന്നു  

അനുഭൂതി പൂക്കുന്നുവല്ലോ  
ഉള്ളകം ആകെയെ തുടികൊട്ടി പാടുന്നു  
ആ ആ ആ ആ ആ  
ആ ആ ആ ആ ആ  

പൂക്കൾ വിടർന്നു, കാറ്റ് കൊഞ്ചി പാടുന്നു  
പക്ഷികൾ ഉറക്കം വിട്ടു പാടി പറക്കും  
സന്ധ്യയുടെ സ്വപ്‌നങ്ങൾ തണലാക്കി  
പ്രഭാതത്തിന്റെ സാന്ദ്ര മാധുര്യം ഒഴിക്കും  

അനുഭൂതി പൂക്കുന്നുവല്ലോ  
ഉള്ളകം ആകെയെ തുടികൊട്ടി പാടുന്നു  
ആ ആ ആ ആ ആ  
ആ ആ ആ ആ ആ  

മാസ്മരിക ഭാവം, സ്വർഗ്ഗത്തിലെന്ന പോലെ  
തണലിലും വെളിച്ചത്തിലും സംഗീതം വിടരും  
പ്രകൃതിയുടെ കൈവിരൽ സ്പർശിക്കുന്ന പോലെ  
ഹൃദയത്തിൽ ഒരു പുതിയ ദിനം ഉണരുന്നു  

അനുഭൂതി പൂക്കുന്നുവല്ലോ  
ഉള്ളകം ആകെയെ തുടികൊട്ടി പാടുന്നു  
ആ ആ ആ ആ ആ  
ആ ആ ആ ആ ആ

ജീ ആർ കവിയൂർ 
29 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “