വിശ്വേശ്വരി! വീണാപാണി (കീർത്തനം)
വിശ്വേശ്വരി! വീണാപാണി (കീർത്തനം)
വിശ്വേശ്വരി! വീണാപാണി! മഹേശ്വരി! ഭഗവതി!
ജ്ഞാനാമൃതം പകരുന്ന ദേവി! ശരണാംബികേ സരസ്വതി!
കാത്തുരക്ഷിക്കണേ... അമ്മേ... ശരണാംബികേ സരസ്വതി!
കരുണാസാഗരമാം തായേ...
പ്രകാശദീപ്തിയാൽ ലോകം നിറയ്ക്കുന്നവളേ
ഹൃദയാന്തരത്തിൽ
ശാന്തി തരും ആദിശക്തിയേ
തമസ്സു നീക്കി സന്മാർഗ്ഗമേകും ജ്യോതിർമയി!
ശരണാഗതർ തൻ കണ്ണീർ തുടയ്ക്കും സൗമ്യരൂപേ
ചിന്തയിൽ ധൈര്യം വിതറും ദിവ്യാനുഗ്രഹമേ
അനന്തശക്തിതൻ മൃദുലസ്പർശമായ് വരിക നീ
ജീവധാരയെ സത്യത്തിൻ പാതയിൽ നയിക്കുക നീ!
അകതാരിലൊരു പ്രത്യാശ വിരിയിക്കും നാഥേ
കാലചക്രത്തിനപ്പുറം ജ്വലിക്കും മഹിമയേ
ആത്മയാത്രയിൽ ദീപശിഖയാകും സാന്നിധ്യമേ
സൃഷ്ടിതൻ ലയമേകുമൊരു ലളിത പരാശക്തിയേ!
നാദലഹരിയിൽ ഭക്തിയുണർത്തും നാദരൂപിണി
ശാശ്വത സൗരഭ്യം ചുറ്റുമൊഴുക്കും മാതാവേ
അന്തരംഗത്തിൽ ബോധം തെളിയിക്കും അനുഭൂതിയേ
സർവ്വചേതനയ്ക്കും ആധാരമായ അവിസ്മരണീയതേ!
ജീ ആർ കവിയൂർ
20 12 2025
(കാനഡ, ടൊറൻ്റോ)
Comments