വാഹനവും സാക്ഷിയും ( വേദാന്ത കീർത്തനം )
വാഹനവും സാക്ഷിയും
( വേദാന്ത കീർത്തനം )
ദൈവമേ…
സ്വസ്തി… സ്വസ്തി… സ്വസ്തി…
ശ്വാസമായി നീ,
ചിന്തയായി നീ,
മൗനത്തിൽ പോലും നീ തന്നേ…
എൻ ഉള്ളിൽ ഒഴുകുന്നു
ഇടാ – ശീതളത,
പിംഗള – ജ്വാല,
ഹൃദയഗുഹയിൽ
ശ്വാസം ജപിക്കുന്നു.
സത്ത്വം — ശാന്തി, ജ്ഞാനം, കരുണ,
രാജസം — ആഗ്രഹം, ഓട്ടം, കോപം,
തമസം — ഇരുട്ട്, മന്ദത, ഭയം,
എല്ലാവും കടന്ന്
സാക്ഷി നോക്കുന്നു.
ദൈവമേ…
സ്വസ്തി… സ്വസ്തി… സ്വസ്തി…
ശ്വാസമായി നീ,
ചിന്തയായി നീ,
മൗനത്തിൽ പോലും നീ തന്നേ…
ഭൂമിയിൽ ഉറച്ചു,
ജലത്തിൽ നനഞ്ഞ്,
അഗ്നിയിൽ തെളിഞ്ഞ്,
വായുവിൽ ചലിച്ച്,
ആകാശത്തിൽ തുറന്ന്
ദീപം ശരീരം…
ശരീരം വാഹനം മാത്രം,
ഗുണങ്ങളുടെ കാടിലൂടെ
കടന്നു പോകാൻ.
യാത്രികൻ ലയിക്കുന്നു,
ആത്മാവും പരമാത്മാവും
ഒന്നാണ് എന്നും തെളിയുന്നു.
ദൈവമേ…
സ്വസ്തി… സ്വസ്തി… സ്വസ്തി…
ശ്വാസമായി നീ,
ചിന്തയായി നീ,
മൗനത്തിൽ പോലും നീ തന്നേ…
ഞാൻ എന്ന ഞാനിനെ
അറിഞ്ഞു വരുവാൻ
ജന്മം ജന്മാന്തരങ്ങൾ പോരാ…
ദൈവമേ…
സ്വസ്തി… സ്വസ്തി… സ്വസ്തി…
ജീ ആർ കവിയൂർ
28 12 2025 / 3:00 am
( കാനഡ, ടൊറൻ്റോ)
Comments