കുയിൽ പാടും പ്രണയം...
കുയിൽ പാടും പ്രണയം...
ഹും… ഹും… ലാ ലാ ലാ… ഹും…
ലാ ലാ… ഹും… ഹൂം… ലാ ലാ…
ഹൂം… ഹും… ലാ…
കുയിൽ പാടും ഹൃദയത്തിൽ ഞാനും
മിഴികളിൽ നിറയും നീയാകും സ്നേഹം
ഒരു കുയിൽ പാടും രാഗം
ഏതൊരു ഭാവ ഗാനമോ
അതിലേഴും ശ്രുതി മീട്ടുവത്
ആരെന്നറിയാമോ അറിയില്ല
കുയിൽ പാടും ഹൃദയത്തിൽ ഞാനും
മിഴികളിൽ നിറയും നീയാകും സ്നേഹം
അനുരാഗ നോവിൻ ഭാവമോ
വിരഹാർദ്രമാം ഈണമോ
അകതാരിൽ നൽകും
വർണ്ണ വസന്തമോ
അതോ പ്രണയഗാഥയോ
കുയിൽ പാടും ഹൃദയത്തിൽ ഞാനും
മിഴികളിൽ നിറയും നീയാകും സ്നേഹം
മിഴിയരികിൽ തേടി നിൽക്കെ
ഒരുനിശ്വാസം ഹൃദയതാളമായ്
നിലാവായ് നീ തെളിയുമോ
എൻ സ്വപ്നലോകം പ്രണയമായി
കുയിൽ പാടും ഹൃദയത്തിൽ ഞാനും
മിഴികളിൽ നിറയും നീയാകും സ്നേഹം
ജീ ആർ കവിയൂർ
11 12 2025
(കാനഡ, ടൊറൻ്റോ)
Comments