മായാത്ത വസന്തം
മായാത്ത വസന്തം
മാഞ്ഞുപോയ ചിരികളിൽ
മൊട്ടിടുമോ ഇനിയൊരു
മായാത്ത വസന്തമിന്നും
മധുരം പകരുമോ മൊഴികളിൽ
നിശ്ശബ്ദമായ രാത്രികളിൽ
നിന്റെ പേര് വിളിച്ചോതി
കണ്ണീരിലായ് കുളിർ തേടി
ഹൃദയം തളർന്നു നിന്നു
കഴിഞ്ഞുപോയ കാലങ്ങളോ
കാറ്റിലായ് പിരിഞ്ഞുപോയി
ഓർമ്മകളുടെ നെഞ്ചിലിന്നും
നിന്റെ സ്വരം ജീവിക്കുന്നു
മാഞ്ഞുപോയ ചിരികളിൽ
മൊട്ടിടുമോ ഇനിയൊരു
മായാത്ത വസന്തമിന്നും
മധുരം പകരുമോ മൊഴികളിൽ
ജീ ആർ കവിയൂർ
20 12 2025
(കാനഡ , ടൊറൻ്റോ)
Comments